60 അടി ഉയരമുള്ള ഗോപുരത്തിൽ പെയിന്റിങ് തൊഴിലാളി കുഴഞ്ഞുവീണു; സാഹസികമായി രക്ഷപ്പെടുത്തി അഗ്നിശമന സേന

കോട്ടയം : അറുപത് അടി ഉയരമുള്ള ഗോപുരത്തിൽ കുഴഞ്ഞുവീണ പെയിന്റിങ് തൊഴിലാളിയെ അതിസാഹസികമായി രക്ഷപ്പെടുത്തി അഗ്നിശമന സേന. ഈരാറ്റുപേട്ട മേലുകാവ് സിഎസ്ഐ പള്ളിയുടെ മുകളിൽ കുടുങ്ങിയ അമൽ എന്ന വ്യക്തിയെയാണ് സുരക്ഷിതമായി താഴെ ഇറക്കിയത്.
60 അടി ഉയരത്തിൽ നടന്ന അതിസാഹസിക രക്ഷാപ്രവർത്തനത്തിൽ ഓരോ നിമിഷവും നിർണായകമായിരുന്നു. കൃത്യമായ ആസൂത്രണവും സമയോചിതമായ ഇടപെടലും ധീരതയും കൈമുതലാക്കി ഫയർഫോഴ്‌സ് സംഘം തൊഴിലാളിക്ക് പുതുജീവൻ സമ്മാനിക്കുകയായിരുന്നു.
രക്ഷാപ്രവർത്തനം പൂർത്തിയാക്കി ഫയർഫോഴ്‌സ് വാഹനം മടങ്ങിയപ്പോൾ നാടിന്റെ സ്നേഹവും ആദരവും പ്രകടമായി. വഴിയോരങ്ങളിൽ തടിച്ചുകൂടിയ സ്കൂൾ കുട്ടികൾ അഗ്നിശമന സേനാ വാഹനം കണ്ടതോടെ ആവേശത്തോടെ ആർപ്പുവിളിച്ചു. വരിവരിയായി നിന്ന് കൈയടിച്ചും സ്നേഹാദരങ്ങൾ അറിയിച്ചും കുട്ടികൾ നൽകിയ സ്വീകരണം അഗ്നിശമന സേനാംഗങ്ങൾക്ക് ഇരട്ടി ആവേശമായി.








0 comments