Deshabhimani

എസ്എടി ആശുപത്രി സൂപ്രണ്ടായി ഡോ. സൂസൻ ഉതുപ്പ് ചുമതലയേറ്റു

Soosan Uthupp

ഡോ. സൂസൻ ഉതുപ്പ്

വെബ് ഡെസ്ക്

Published on Nov 05, 2026, 06:54 PM | 1 min read

തിരുവനന്തപുരം : എസ്എടി ആശുപത്രി സൂപ്രണ്ടായി ഡോ. സൂസൻ ഉതുപ്പ് ചുമതലയേറ്റു. പീഡിയാട്രിക് നെഫ്രോളജി പ്രൊഫസറായ ഡോ. സൂസൻ ഉതുപ്പ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 28 വർഷമായി സേവനമനുഷ്ഠിച്ചു വരുന്നു. നിലവിൽ പീഡിയാട്രിക് നെഫ്രോളജി വിഭാഗം മേധാവിയാണ്.


എസ് എ ടി ആശുപത്രിയിൽ പീഡിയാട്രിക് നെഫ്രോളജി വിഭാഗവും ഡി എം പ്രോഗ്രാമും ആരംഭിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. ഡോ. സൂസൻ ഉതുപ്പിന്റെ നേതൃത്വത്തിലാണ് ആശുപത്രിയിൽ കുട്ടികൾക്കായുള്ള ഡയാലിസിസ് ചികിത്സയും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ആരംഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home