Deshabhimani

അണലി വെബ് സീരീസ് വിലക്ക്‌: ജിയോസ്റ്റാർ ഹൈക്കോടതിയിൽ

Anali web series

ലിയോണ ലിഷോയ്, നിഖില വിമൽ (ഇടത്) അണലി വെബ് സീരീസ് പോസ്റ്റർ (വലത്)| Photo: Social Media

വെബ് ഡെസ്ക്

Published on Nov 05, 2026, 07:25 PM | 1 min read

കൊച്ചി : കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയെ ആസ്പദമാക്കിയെന്ന്‌ ആരോപിച്ചുള്ള പരാതിയിൽ ‘അണലി' വെബ് സീരീസിന്റെ റിലീസ് തടഞ്ഞ ഉത്തരവിനെതിരെ ജിയോസ്റ്റാർ ഹൈക്കോടതിയെ സമീപിച്ചു. ജിയോ ഹോട്ട്സ്റ്റാറിനുവേണ്ടി നിർമിച്ച സീരീസിന്റെ റിലീസ് എറണാകുളം മുൻസിഫ് കോടതിയാണ് താൽക്കാലികമായി തടഞ്ഞത്.


കൂടത്തായി കൊലപാതകക്കേസ് ഒന്നാം പ്രതി ജോളിയമ്മ ജോസഫ് നൽകിയ ഹർജിയിലായിരുന്നു നടപടി. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജിയോസ്റ്റാർ നൽകിയ അപേക്ഷ തള്ളിയതോടെയാണ് ഹെെക്കോടതിയെ സമീപിച്ചത്.


കോഴിക്കോട് മാറാട് പ്രത്യേക കോടതിയിൽ വിചാരണ പുരോഗമിക്കുന്ന കേസിനെ അണലി വെബ് സീരീസിന്റെ റിലീസ് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home