‘കൊച്ചി ഡയലോഗ് 2026’ അന്താരാഷ്ട്ര സമ്മേളനം 18 മുതൽ

കൊച്ചി: ഇന്ത്യ – ജിസിസി നയതന്ത്ര ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയാകുന്ന അന്താരാഷ്ട്ര സമ്മേളനം ‘കൊച്ചി ഡയലോഗ് 2026’ 18 മുതൽ 20 വരെ കൊച്ചി താജ് വിവാന്ത ഹോട്ടലിൽ നടക്കും. ആറ് ഗൾഫ് രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്രജ്ഞർ ഇന്ത്യയിലെയും ജിസിസിയിലെയും സർക്കാർ പ്രതിനിധികൾ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, എന്നിവർ സമ്മേളനത്തിന്റെ ഭാഗമാകും.
പോളിസി പ്ലാനിങ് ആൻഡ് റിസർച്ച് (പിപിആർ) ഡിവിഷനുമായി സഹകരിച്ച് കൊച്ചി സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ) ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പരമ്പരാഗത വ്യാപാര ബന്ധങ്ങൾക്കപ്പുറം പൊതുതാൽപ്പര്യമുള്ള പ്രധാന മേഖലകളിൽ സഹകരണം, നിക്ഷേപം, സാങ്കേതികവിദ്യ കൈമാറ്റം എന്നിവ സമ്മേളനം ഉറപ്പാക്കും.









0 comments