നജീബ് കാന്തപുരത്തിനെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതിയിലേക്ക്

നജീബ് കാന്തപുരം
മഞ്ചേരി: നജീബ് കാന്തപുരം എംഎൽഎക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതിയിലേക്ക് മാറ്റി. വ്യാഴാഴ്ച കേസ് പരിഗണിച്ച മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് സരിത രവീന്ദ്രനാണ് കേസ് ഹൈക്കോടതിയിലേക്ക് കൈമാറിയത്. കേസിൽ എംഎൽഎ മാപ്പ് പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല. തുടർനടപടികൾ സ്വീകരിക്കാനാണ് ഹൈക്കോടതിയിലേക്ക് ശുപാർശചെയ്തത്.
ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പെരിന്തൽമണ്ണ വേങ്ങൂരിലെ വീട് ജപ്തിചെയ്യാനെത്തിയ അഭിഭാഷക കമീഷൻ അംഗങ്ങളെ എംഎൽഎ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി.








0 comments