ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' ഒടിടിയിലേക്ക്; എവിടെ കാണാം ?

കൊച്ചി : ദുൽഖർ സൽമാനെ നായകനാക്കി നിഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'ഐ ആം ഗെയിം' ഒടിടിയിലേക്ക്. നവംബർ 5 അർധരാത്രിയോടെ ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. സെപ്റ്റംബർ 3ന് തീയേറ്ററുകളിലെത്തിയ സിനിമ രണ്ട് മാസത്തിന് ശേഷമാണ് ഒടിടിയിലെത്തുന്നത്.
'ആർഡിഎക്സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിഹാസ് ഹിദായത്ത് സംവിധാനം ചെയ്ത 'ഐ ആം ഗെയിം' ചൂതുകളിയുടെയും വാതുവെപ്പുകളുടെയും അധോലോക പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ദുൽഖറിന്റെ നിർമാണ കമ്പനിയായ വേഫെയറർ ഫിലിംസാണ് ചിത്രം നിർമിച്ചത്. 'ഡാൻ' എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിലെത്തുന്നത്.
കയാദു ലോഹറാണ് നായിക. മിസ്കിൻ, ആന്റണി വർഗീസ്, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട്, കതിർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിഹാസ് ഹിദായത്തിന്റെ കഥയ്ക്ക് സജീർ ബാബ, ബിലാൽ മൊയ്തു, ഇസ്മായിൽ അബൂബക്കർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
ആദർശ് സുകുമാരൻ, ഷബാസ് റഷീദ്, സജീർ ബാബ എന്നിവർ സംഭാഷണവും രചിച്ചു. ജിംഷി ഖാലിദ് ഛായാഗ്രഹണവും ജേക്സ് ബിജോയ് പശ്ചാത്തല സംഗീതവും നിർവഹിച്ചു. ചമൻ ചാക്കോയാണ് എഡിറ്റിങ്.








0 comments