ഉമീദ് പോർട്ടൽ അട്ടിമറി അന്വേഷിക്കണം: വഖഫ് സംരക്ഷണ സമിതി

കോഴിക്കോട്: സംസ്ഥാനത്ത് വ്യാജ ആധാരങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ഭൂമികളുടെ അപേക്ഷ അംഗീകരിച്ച് ഉമീദ് പോർട്ടലിൽ അട്ടിമറിച്ച വഖഫ് ബോർഡ് അധികൃതർക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതി. വഖഫ് ആക്ട് പ്രകാരം വഖഫ് ഭൂമിയിൽ പരിപാലന അവകാശം ഭൂമി നൽകിയവരുടെ പരമ്പരയിലുള്ള മുത്തവല്ലിമാർക്കായിരുന്നു. 1982ൽ പാരമ്പര്യ മുത്തവല്ലിമാർക്ക് പകരം മുത്തവല്ലിമാരെ കമ്മിറ്റികൾ തെരഞ്ഞെടുക്കാനുള്ള അവസരം നൽകിയത് രാഷ്ട്രീയ താൽപ്പര്യങ്ങളാലാണ്.
ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത പല പാരമ്പര്യ മുത്തവല്ലിമാരുടേയും അപക്ഷകൾ തള്ളി അതേ ഭൂമിയുടെ പേരിൽ വ്യാജരേഖ നൽകിയവരുടെ അപേക്ഷയാണ് അംഗീകരിച്ചത്. ഇത് സംബന്ധിച്ച് അന്വേഷിച്ച് വഖഫ് സ്ഥാപനങ്ങളുടെ സ്വത്തുക്കൾ ഓഡിറ്റ് ചെയ്യണമെന്നും വഖഫ് സംരക്ഷണ സമിതി അംഗം ജാഫർ അത്തോളി, വഖഫ് സംരക്ഷണ ജനകീയ സമിതി സെക്രട്ടറി സാലിം പുനത്തിൽ, കുഞ്ഞിപ്പള്ളി കരകെട്ട് തറവാട് വഖഫ് മുത്തവല്ലി വി ഉമർ എന്നിവർ ആവശ്യപ്പെട്ടു.








0 comments