Deshabhimani

കുസാറ്റിലും എസ്എഫ്ഐയ്ക്ക് വമ്പൻ ജയം; 199ൽ 125 സീറ്റും നേടി

SFI Flag
വെബ് ഡെസ്ക്

Published on Nov 05, 2026, 06:51 PM | 1 min read

കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്‌) ജനറൽ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് ഉജ്വല വിജയം. 199 സീറ്റിൽ 125 സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. ഇതോടെ അടുത്ത മാസം നടക്കുന്ന വിദ്യാർഥി വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലും എസ്എഫ്ഐ വിജയം ഉറപ്പിച്ചു. ജനറൽ കൗൺസിലാണ് വിദ്യാർഥി യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. നേരത്തെ ജനറൽ കൗൺസിലിലെ 20 സീറ്റുകളിൽ എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


സർവകലാശാലയെ കാവിവത്കരിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കും അതിന് കൂട്ടുനിൽക്കുന്ന യുഡിഎഫ് സർക്കാരിനുള്ള മറുപടിയാണ് എസ്എഫ്ഐയുടെ വിജയം. മതനിരപേക്ഷതയിൽ ഊന്നിയുള്ള അവകാശപോരാട്ടങ്ങൾക്ക് വിദ്യാർഥികൾ എസ്എഫ്ഐയെ നെഞ്ചേടു ചേർത്തു. വർ​ഗീയകക്ഷികളുമായി പരസ്യമായും രഹസ്യമായും സഖ്യമുണ്ടാക്കിയിട്ടും കെഎസ്‍യുവിന് തെരഞ്ഞെടുപ്പിൽ നേട്ടുണ്ടാക്കാനായില്ല.


നേരത്തെ കെടിയു, കേരള, കണ്ണൂർ, എംജി, കലിക്കറ്റ് സർവകലാശാലകളിലും സംസ്ഥാനത്തെ പോളിടെക്നിക്കുകളിലും സ്കൂൾ പാർലമെന്റുകളിലും എസ്എഫ്ഐ കരുത്തുന്ന വിജയം നേടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home