Deshabhimani

സാഫ് ചാമ്പ്യൻഷിപ്പ്; പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ

SAFF
വെബ് ഡെസ്ക്

Published on Nov 05, 2026, 05:37 PM | 1 min read

ധാക്ക : സാഫ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനെ 3–2ന് തോൽപ്പിച്ച് ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ പകുതിയിൽ മൂന്ന് ഗോളിന്റെ ലീഡ് നേടിയ ഇന്ത്യ അവസാന നിമിഷങ്ങളിൽ രണ്ട് ഗോളുകൾ വഴങ്ങിയെങ്കിലും വിജയം കൈവിട്ടില്ല. സുഹൈൽ അഹമ്മദ് ഭട്ടിന്റെ ഇരട്ടഗോളും മാംഗ്ലെന്താങ് കിപ്ഗന്റെ ഗോളുമാണ് ഇന്ത്യക്ക് തുണയായത്.


13, 19 മിനിറ്റുകളിലായിരുന്നു സുഹൈൽ ഭട്ടിന്റെ ഗോളുകൾ. 32-ാം മിനിറ്റിൽ കിപ്ഗനും ലക്ഷ്യം കണ്ടതോടെ ഇന്ത്യ 3–0ന് മുന്നിലെത്തി. ആദ്യ പകുതിയിൽ പാകിസ്ഥാന് ലഭിച്ച പെനാൽറ്റി ഷായക് ദോസ്ത് പാഴാക്കി. രണ്ടാം പകുതിയിൽ ഇരുടീമുകൾക്കും കാര്യമായ മുന്നേറ്റങ്ങൾ നടത്താനായില്ല. മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് പാകിസ്ഥാൻ തിരിച്ചടിക്ക് ശ്രമിച്ചത്.


എക്സ്ട്രാ ടൈമിൽ നജീബുള്ള ഹെഡറിലൂടെ പാകിസ്ഥാനായി ആദ്യ ഗോൾ നേടി. തൊട്ടുപിന്നാലെ 93-ാം മിനിറ്റിൽ അലംഗീർ ഗാസി രണ്ടാം ഗോളും കണ്ടെത്തി. ഇതോടെ അവസാന നിമിഷങ്ങളിൽ ഇന്ത്യ സമ്മർദത്തിലായി.


ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 138-ാം സ്ഥാനത്തും പാകിസ്ഥാൻ 197-ാം സ്ഥാനത്തുമാണ്. ഐഎസ്എൽ മത്സരങ്ങൾ തുടരുന്നതിനാൽ പ്രധാന താരങ്ങളിൽ പലരെയും ലഭ്യമല്ലാത്ത സാഹചര്യത്തിൽ യുവതാരങ്ങളെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ടൂർണമെന്റിന് ഇറങ്ങിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home