അശോകൻ ചരുവിലിന് എബ്രഹാം മാടമാക്കൽ അവാർഡ് സമ്മാനിച്ചു

എബ്രഹാം മാടമാക്കൽ അവാർഡ് അശോകൻ ചരുവിലിന് ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് സമ്മാനിക്കുന്നു
കൊച്ചി
സ്വാതന്ത്ര്യസമരസേനാനിയും കവിയും പത്രാധിപരുമായിരുന്ന എബ്രഹാം മാടമാക്കലിന്റെ സ്മരണാർഥമുള്ള സാഹിത്യപുരസ്കാരം പ്രശസ്‌ത എഴുത്തുകാരൻ അശോകൻ ചരുവിലിന് ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് സമ്മാനിച്ചു. 25,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം കൊച്ചിയിലെ സാംസ്കാരിക സംഘടനയായ നവോത്ഥാന സാംസ്കാരിക കേന്ദ്രമാണ് ഏർപ്പെടുത്തിയത്.
അടിമത്തവും വർണവിവേചനവും ജാതിമർദനവും നിലനിന്നിരുന്ന ലോകത്ത് അവയ്ക്കെതിരായ പോരാട്ടങ്ങളിലൂടെ ഉയർന്നുവന്നവരാണ് എബ്രഹാം മാടമാക്കലിനെപ്പോലുള്ള സ്വാതന്ത്ര്യസമര സേനാനികളും എഴുത്തുകാരുമെന്ന് അവാർഡ് സ്വീകരിച്ച് അശോകൻ ചരുവിൽ പറഞ്ഞു.
കൊച്ചി നവോത്ഥാന സാംസ്‌കാരികകേന്ദ്രവും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് സംഘടിപ്പിച്ച അവാർഡ്ദാന സമ്മേളനം ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് ഉദ്‌ഘാടനം ചെയ്തു. നവോത്ഥാന കേന്ദ്രം പ്രസിഡന്റ് കെ എം ശരത് ചന്ദ്രൻ അധ്യക്ഷനായി. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്, നവോത്ഥാന കേന്ദ്രം സെക്രട്ടറി ഹെൻറി ഷാജൻ, ഷാജി ജോർജ് പ്രണത, കെ എ അലി അക്ബർ എന്നിവർ സംസാരിച്ചു.










0 comments