വിദ്യാജ്യോതി അവാർഡുകൾ നൽകി

കുന്നത്തുനാട് മണ്ഡലത്തിൽ വിദ്യാജ്യോതി പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ അവാർഡു വിതരണം കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി
കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാജ്യോതി വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.
കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന സമ്മേളനം കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനംചെയ്തു. പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. നടൻ ബിബിൻ ജോർജ്, സിന്തൈറ്റ് എംഡി അജു ജേക്കബ് എന്നിവർ മുഖ്യാതിഥികളായി.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി, പഞ്ചായത്ത് പ്രസിഡന്റുമാരായ സി ആർ പ്രകാശ്, ഗോപാൽ ഡിയോ, സോണിയ മുരുകേശൻ, ജില്ലാപഞ്ചായത്ത് അംഗം ഉമ മഹേശ്വരി, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, മായ ആർ കൃഷ്ണൻ, കെ കെ സിന്ധു, കെ കെ ഏലിയാസ് എന്നിവർ സംസാരിച്ചു.
നൂറുശതമാനം വിജയം നേടിയ 25 സ്‌കൂളുകൾക്കും ബിരുദ ബിരുദാനന്തര പരീക്ഷകളിലെ റാങ്ക് ജേതാക്കൾക്കും വിവിധ മേഖലകളിൽ പിഎച്ച്ഡി കരസ്ഥമാക്കിയവർക്കും അവാർഡുകൾ സമ്മാനിച്ചു.









0 comments