Deshabhimani

യൂദാശ്ലീഹായുടെ ഊട്ടുതിരുനാൾ: ഒരുക്കങ്ങൾ വിലയിരുത്തി

Assessed the preparations

യൂദാപുരം തീർഥാടനകേന്ദ്രത്തിൽ യൂദാശ്ലീഹായുടെ ഊട്ടുതിരുനാളിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് 
അങ്കമാലി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മന്ത്രി റോജി എം ജോൺ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 18, 2026, 01:55 AM | 1 min read

അങ്കമാലി


​അങ്കമാലി യൂദാപുരം തീർഥാടനകേന്ദ്രത്തിൽ യൂദാശ്ലീഹായുടെ ഊട്ടുതിരുനാളിന്റെ ഒരുക്കങ്ങൾ പൊലീസ്, ഫയർ, റവന്യു, ഹെൽത്ത്, വാഹന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. അങ്കമാലി ഗസ്റ്റ്ഹൗസിൽ നടന്ന യോഗത്തിൽ മന്ത്രി റോജി എം ജോൺ അധ്യക്ഷനായി. യൂദാപുരം പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി ഒരുക്കങ്ങൾ വിശദീകരിച്ചു.


22 പാർക്കിങ് ഗ്രൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്. അയ്യമ്പുഴ ചുള്ളി ഭാഗത്തുനിന്ന് വരുന്ന ഹെവി വാഹനങ്ങൾ ചന്ദ്രപ്പുരയിൽനിന്ന് തിരിഞ്ഞ് കാലടിവഴിയും ആനപ്പാറ ദേവഗിരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തുറവൂരിൽ തിരിഞ്ഞ് മരോട്ടിച്ചുവട് വഴി തിരിഞ്ഞ് എയർപോർട്ട് വഴി പോകേണ്ടതാണ്. ടൂറിസ്റ്റ് വാഹനങ്ങൾ അങ്കമാലി കിങ്ങിണി ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. 120 ഓളം പൊലീസുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും 150ൽ അധികം ട്രാഫിക് വാർഡൻമാരും വളന്റിയർമാരും ഹെൽത്ത് സ്ക്വാഡും പ്രവർത്തിക്കും. കെഎസ്ആർടിസി സ്പെഷ്യൻ സർവീസുകൾ നടത്തും. സിസിടിവി കാമറകൾ സ്ഥാപിക്കും. അസിസ്റ്റന്റ് വികാരി ഫാ. സുജിത്ത് സ്‌റ്റാലിൻ, ഫാ. മെർട്ടൻ ഡിസിൽവ, തഹസിൽദാർ കെ സന്തോഷ്,

സർക്കിൾ ഇൻസ്പെക്ടർ കെ ആർ രൂപേഷ് , സബ്‌ ഇൻസ്പെക്ടർ ജോജോ ജോർജ്, മുനിസിപ്പൽ ചെയർപേഴ്‌സൻ റീത്ത പോൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 29നാണ് ഊട്ടുതിരുനാൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home