ജനകീയാസൂത്രണ പ്രവര്ത്തക സംഗമം

ജനകീയാസൂത്രണ പ്രവര്ത്തക സംഗമം കാഞ്ഞങ്ങാട് ജനകീയാസൂത്രണ പ്രവർത്തക സംഗമം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ മുൻ ധനകാര്യ മന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തങ്ങൾക്ക് അക്കാദമിക പിന്തുണ നൽകാൻ ജനകീയാസൂത്രണ പ്രവർത്തകർ സന്നദ്ധരാണെന്നും മുഴുവൻ ജനകീയാസൂത്രണ പ്രവർത്തനങ്ങളും രേഖപ്പെടുത്തിയ ചരിത്ര പുസ്തകവും വെബ്സൈറ്റും തയ്യാറാക്കുമെന്നും ഐസക് പറഞ്ഞു. ബ്ലോക്കിൽ ഓർമ മരം നട്ടുകൊണ്ട് ആരംഭിച്ച പരിപാടിയില് ജില്ലയിലെ നൂറോളം പ്രവർത്തകർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുജാത അധ്യക്ഷയായി. പപ്പൻ കുട്ടമത്ത് സ്വാഗതം പറഞ്ഞു. സംസ്ഥാന റിസോഴ്സ് ഹബ് കൺവീനർ കെ ശിവകുമാർ പദ്ധതി വിശദീകരണം നടത്തി. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ നാലാംവാതുക്കൽ സംസാരിച്ചു.









0 comments