"വൈബ്രന്റ് ലയേഴ്‌സ്' പ്രദർശനം 9 വരെ

കൊച്ചി
സുനിൽ ലിനസ് ഡെ ആർട്ട് സ്റ്റുഡിയോ അവതരിപ്പിക്കുന്ന വെറ്റ് പാലറ്റ് ആർട്ട് ഗ്രൂപ്പിന്റെ ‘വൈബ്രന്റ് ലയേഴ്‌സ്’ ജലച്ചായ ചിത്രങ്ങളുടെ പ്രദർശനം
ഗയ ആർട്ട് ഗാലറിയിൽ തുടങ്ങി. ഇമ്മാനുവൽ ജോ, ശ്രേയ സലീൻ, ശ്രീലക്ഷ്മി ജയറാം, നവോമി മറിയം സിൻജോ, എം ജുവാൻ സൈമൺ, ആൻമരിയ സൈമൺ, ലിയ പിള്ളൈ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
ചിത്രകാരൻ കെ ആർ ചന്ദ്രബാബു പ്രദർശനം ഉദ്‌ഘാടനം ചെയ്തു. ചിത്രകാരന്മാരായ സുനിൽ ലിനസ് ഡെ, ടി ആർ സുരേഷ്, കെ പി പ്രശാന്ത്, ചിത്രകാരി ശാലിനി ബി മേനോൻ എന്നിവർ സംസാരിച്ചു. പ്രദർശനം ഒന്പതിന് സമാപിക്കും. ഗാലറിസമയം രാവിലെ 10 മുതൽ 7 വരെ.









0 comments