ശ്രീനാരായണഗിരിയിലെ ആർഷ വിവാഹിതയായി

arsha wedding
വെബ് ഡെസ്ക്

Published on Sep 08, 2025, 03:14 AM | 1 min read


ആലുവ

ശ്രീനാരായണഗിരി സേവികസമാജത്തിലെ അന്തേവാസി ആർഷ വിബീഷ് വിവാഹിതയായി. ആലുവ അശോകപുരം മനക്കപ്പടി വരിക്കൽ വീട്ടിൽ ദീപക് ദിവാകരനാണ് വരൻ. ഗുരുജയന്തിദിനമായ ഞായർ രാവിലെ ശ്രീനാരായണഗിരിയിൽ ഗുരുദേവൻ തപസിരുന്ന ശിലയ്ക്കുമുന്നിൽവച്ചായിരുന്നു ചടങ്ങ്.


ശ്രീനാരായണഗിരിയിലെ 71–-ാമത്തെ വിവാഹമാണിത്. ഇടുക്കി ശാന്തൻപാറ സ്വദേശിനിയായ ആർഷയും ഇളയ സഹോദരി അക്ഷയയും അമ്മയുടെ മരണത്തെ തുടർന്നാണ് 10 വർഷംമുമ്പ് ശ്രീനാരായണഗിരിയിലെത്തിയത്. ഡ്രൈവറായ അച്ഛൻ കുട്ടികളുടെ സംരക്ഷണം ശ്രീനാരായണഗിരിയിൽ ഏൽപ്പിക്കുകയായിരുന്നു. ബിരുദവും കംപ്യൂട്ടർ കോഴ്‌സും പൂർത്തിയാക്കിയ ആർഷ, സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ്. സഹോദരി നഴ്‌സിങ്ങിന് തയ്യാറെടുക്കുന്നു. ദീപക് അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. വിവാഹച്ചടങ്ങുകൾക്കുശേഷം ഗിരിയിൽ വിഭവസമൃദ്ധമായ സദ്യയും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Home