ad
Deshabhimani

കഞ്ചാവുമായി 
ബംഗാൾ സ്വദേശി പിടിയിൽ

Arrested with cannabis
വെബ് ഡെസ്ക്

Published on Jul 01, 2026, 12:39 AM | 1 min read

പെരുമ്പാവൂർ

ഒരു കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിലായി. പശ്‌ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി മന്നൻ ദാഫോദറിനെ (35)യാണ്‌ പെരുമ്പാവൂർ എഎസ്‌പിയുടെ പ്രത്യേക അന്വേഷകസംഘവും കുറുപ്പംപടി പൊലീസും ചേർന്ന് പിടികൂടിയത്. ഇരിങ്ങോൾ വൈദ്യശാലപ്പടി ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു വിൽപ്പന.

500,1000 രൂപ നിരക്കിൽ ചെറിയ പാക്കറ്റുകളിലാക്കിയാണ് കച്ചവടം. കഞ്ചാവ് തൂക്കാൻ ഉപയോഗിച്ച ത്രാസും ഇയാളിൽനിന്ന് കണ്ടെടുത്തു. കുറച്ചുനാളുകളായി അന്വേഷകസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഒഡിഷയിൽനിന്നാണ് മന്നൻ ദാഫോദർ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. എസ്ഐ ബി എം ചിത്തു, എഎസ്ഐമാരായ പി എ അബ്ദുൽ മനാഫ്, പി എ ഷംസു, സീനിയർ സിപിഒമാരായ ബെന്നി ഐസക്, കെ എ നൗഫൽ, സിപിഒമാരായ ഇ എം രാജേഷ്, റോബിൻ ജോയി, രജിത് നിസാമുദ്ദീൻ, അൻസിഎൻ കാസിം എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home