ad
Deshabhimani

മാരകായുധവുമായി 
മോഷണശ്രമം; കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ

arrest

സജി

വെബ് ഡെസ്ക്

Published on Jun 15, 2026, 01:44 AM | 1 min read

കാലടി


മോഷണക്കേസിൽ കോൺഗ്രസ് മാണിക്യമംഗലം വാർഡ് പ്രസിഡന്റ് കൊല്ലംകുടി വീട്ടിൽ സജി അറസ്റ്റില്‍. കണക്കശേരി വീട്ടിൽ രതിഷീന്റെ വീട്ടില്‍ കഴിഞ്ഞദിവസം രാത്രി ഒന്പതോടെ മോഷണശ്രമത്തിനിടെയാണ് മാരകായുധവുമായി ഇയാള്‍ പിടിയിലായത്. മരക്കമ്പനിയിലെ തൊഴിലാളിയാണ്‌ സജി.


ഡ്രൈവറായ രതീഷ്, ഭാര്യയും കുട്ടികളുമൊത്ത് ബന്ധുവിന്റെ വീട്ടില്‍പ്പോയ സമയത്തായിരുന്നു മോഷണശ്രമം. തൊട്ടടുത്ത് മറ്റൊരു വീട്ടില്‍ താമസിക്കുന്ന രതീഷിന്റെ അച്ഛനെയും അമ്മയെയും അയൽവാസിയാണ്‌ വിവരം അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ സജിയെ പിടികൂടി പൊലീസിന് കൈമാറി. കാലടി പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home