സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങി അരീക്കൽ വർണച്ചാട്ടം

പിറവം
വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയിൽ നടക്കുന്ന ഓണം സാംസ്കാരികോത്സവം "പാമ്പാക്കുട അരീക്കൽ ഫെസ്റ്റി'ന് വർണാഭമായ തുടക്കം. അരീക്കൽ വർണച്ചാട്ടം എന്നപേരിൽ വെള്ളച്ചാട്ടം പശ്ചാത്തലമായ വൈദ്യുതി ദീപാലങ്കാരമാണ് പ്രധാന ആകർഷണം. അനൂപ് ജേക്കബ് എംഎൽഎ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു.
വിനോദസഞ്ചാരകേന്ദ്രമായ അരീക്കൽ വെള്ളച്ചാട്ടം പദ്ധതിപ്രദേശത്ത് ഡിടിപിസിയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. നാലിനും അഞ്ചിനും രാത്രി ഏഴിന് അരീക്കൽ ബോയ്സ് അവതരിപ്പിക്കുന്ന കലാപരിപാടികൾ നടക്കും. ആറിന് വൈകിട്ട് നാലിന് മെഗാ തിരുവാതിര തൃശൂർ അസിസ്റ്റന്റ് കലക്ടർ എം സി ജ്യോതി ഉദ്ഘാടനം ചെയ്യും. ഏഴിന് വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, ആശ സനിൽ, ശ്യാമള പ്രസാദ്, ബേബി ജോസഫ്, റീജ മോൾ ജോബി, ഉഷ രമേശ്, പി എസ് മധുസൂദനൻനായർ എന്നിവർ സംസാരിച്ചു.








0 comments