അഖിലിന് നാടിന്റെ അനുമോദനം

ടെന്നീസ്ബോൾ ക്രിക്കറ്റ് കേരള ടീം ക്യാപ്റ്റൻ കളമശേരി സ്വദേശി കെ കെ അഖിലിനെ കൗൺസിലർ ബഷീർ അയ്യമ്പ്രത്ത് അനുമോദിക്കുന്നു
കളമശേരി
ചെന്നൈയിൽ നടന്ന ഓൾ ഇന്ത്യ ടെന്നീസ്ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ കേരള ടീമിനെ നയിച്ച കളമശേരി സ്വദേശി കെ കെ അഖിലിന് ജന്മനാടിന്റെ അനുമോദനം.
കേരള ടീം മൂന്നാംസ്ഥാനം നേടിയതിനെ തുടർന്ന് അഖിലിനെ ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ഓൾ ഇന്ത്യ 14 പ്ലസ് ടെന്നീസ് ബോൾ ക്രിക്കറ്റ് കേരള ടീമിന്റെ കോച്ചായി നിയമിച്ചിരുന്നു.
കളമശേരി ഫ്രണ്ട്‌സ് പ്രീമിയർ ലീഗിന്റെ നേതൃത്വത്തിൽ നടന്ന അനുമോദനച്ചടങ്ങ് വാർഡ് കൗൺസിലർ ബഷീർ അയ്യമ്പ്രത്ത് ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ എം പ്രഭാകരൻ അധ്യക്ഷനായി. നിധിൻ ദിനേശ് സംസാരിച്ചു.









0 comments