സ്‌പെഷ്യൽ പ്ലീഡർ നിയമനം; യുഡിഎഫ് കാപട്യം വ്യക്തമായി : ബിനോയ് വിശ്വം

മുണ്ടക്കയം സദാശിവന്റെ ഒന്നാം അനുസ്മരണ സമ്മേളനം തിരുമാറാടി ടാഗോർ ഹാളിൽ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.
കൂത്താട്ടുകുളം
സ്വർണ്ണക്കൊള്ളയിൽ പ്രതിസ്ഥാനത്തുള്ള സ്‌മാർട്ട് ക്രിയേഷൻസിന്റെ വക്കീലിനെ സ്‌പെഷ്യൽ പ്ലീഡറായി നിയമിച്ചതിൽ യുഡിഎഫ് രാഷ്ട്രീയ കാപട്യം വ്യക്തമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ മുൻ ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് തിരുമാറാടിയിൽനടന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിനോയ് വിശ്വം.
ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിക്കപ്പെട്ട അഭിഭാഷകൻ സ്മാർട്ട് ക്രിയേഷൻസിനും പ്രധാന പ്രതിയായ പങ്കജ് ഭണ്ഡാരിക്കും വേണ്ടി കോടതിയിൽ ഹാജരായി എന്നതു മാത്രമല്ല പ്രധാന പ്രതികളെല്ലാം നിരപരാധികളാണെന്ന് ദൈനദിനം ചാനൽ ചർച്ചകളിൽ വാദമുഖം ഉയർത്തുകകൂടി ചെയ്ത വ്യക്‌തിയാണ്. ആത്മാർഥത ഉണ്ടെങ്കിൽ നിയമനം പുനപരിശോധിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
മണ്ഡലം സെക്രട്ടറി ജിൻസൺ വി പോൾ അധ്യക്ഷനായി. ജില്ല സെക്രട്ടറി എൻ അരുൺ, ഇ കെ ശിവൻ, കെ എൻ സുഗതൻ, കെ എൻ ഗോപി, ബിമൽ ചന്ദ്രൻ, സിനു എം ജോർജ്, സനൽ ചന്ദ്രൻ പി കെ രാജേഷ്, എം ടി നിക്സൺ, കെ എ നവാസ്, സന്തോഷ് ബാബു, സി എൻ സദാമണി എന്നിവർ സംസാരിച്ചു.










0 comments