ad
Deshabhimani

ചടയൻ സ്‌മരണ പുതുക്കി നാട്‌

Anusmaranam

ചടയൻ ഗോവിന്ദൻ അനുസ്മരണദിനത്തിൽ കലൂർ ലെനിൻ സെന്ററിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Sep 10, 2026, 01:01 AM | 1 min read

കൊച്ചി

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ അന്തരിച്ച ചടയൻ ഗോവിന്ദന്റെ സ്‌മരണ പുതുക്കി നാട്‌. പാർടി ഓഫീസുകളിൽ പതാക ഉയർത്തിയും വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചും ചരമവാർഷികദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു.


സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ- ലെനിൻ സെന്ററിൽ ജില്ലാ സെക്രട്ടറി എസ് സതീഷ് പതാക ഉയർത്തി. ചെങ്ങമനാട് നടത്തിയ അനുസ്മരണം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി കെ പരീത് ഉദ്ഘാടനം ചെയ്തു. ദേശാഭിമാനി ഓ-ഫീസിൽ ന്യ‍ൂസ്‌ എഡിറ്റർ ടി ആർ അനിൽകുമാർ പതാക ഉയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home