സാമൂഹ്യവിരുദ്ധതാവളം പൊളിച്ചുനീക്കി

സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിരുന്ന ഓടക്കാലി പാച്ചുപിള്ള പടിയിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നു
പെരുമ്പാവൂർ
ഓടക്കാലി പാച്ചുപിള്ളപടിയിൽ സാമൂഹ്യവിരുദ്ധർ താവളമാക്കിയ രണ്ടു പഴയ കെട്ടിടങ്ങൾ സ്ഥല ഉടമയുടെ നിർദേശപ്രകാരം പൊളിച്ചുനീക്കി. അശമന്നൂർ പഞ്ചായത്ത് അധികൃതർ വിദേശത്തുള്ള സ്ഥലം ഉടമയുമായി ബന്ധപ്പെട്ടാണ് കെട്ടിടം പൊളിച്ചത്.
" ലഹരി വിൽപ്പന കേന്ദ്രമായി പാച്ചു പിള്ളപ്പടിയിലെ ആൾപാർപ്പില്ലാത്ത കെട്ടിടം’ എന്ന വാർത്ത ദേശാഭിമാനിയിൽ വന്നതിനെ തുടർന്നാണ് നടപടി.
കെട്ടിടത്തിനകത്ത് രാത്രിയും പകലും സാമൂഹ്യവിരുദ്ധർ തമ്പടിക്കാറുണ്ട്. ലഹരി ഉപയോഗിക്കാനുള്ള സിറിഞ്ചുകളടക്കമുള്ളവ ലഭിച്ചിരുന്നു. മദ്യലഹരിയിൽ പലപ്പോഴും സംഘർഷങ്ങളും നടക്കാറുണ്ട്. കെട്ടിടത്തിന്റെ വാതിലുകൾ സാമൂഹ്യവിരുദ്ധർ പൊളിച്ചുമാറ്റിയിരുന്നു.










0 comments