ad
Deshabhimani

print edition ഐവറി നിർവീര്യമാക്കുമോ ജർമൻ ടാങ്കർ

Germany Football Players
വെബ് ഡെസ്ക്

Published on Jun 20, 2026, 02:36 AM | 1 min read

ടൊറന്റോ: ഗ്രൂപ്പ്‌ ഇയിലെ കരുത്തൻമാരുടെ പോരിൽ മുൻ ചാന്പ്യൻമാരായ ജർമനിയും ഐവറി കോസ്റ്റും നേർക്കുനേർ. നാളെ പുലർച്ചെ 1.30നാണ്‌ മത്സരം.


ആദ്യ കളിയിൽ നവാഗതരായ കുറസാവോയെ ഒന്നിനെതിരെ ഏഴ്‌ ഗോളിന്‌ തകർത്ത ആവേശവുമായാണ്‌ ജർമനി എത്തുന്നത്‌. അവസാനം കളിച്ച പത്ത്‌ മത്സരങ്ങളിലും ജയിച്ചു കയറിയതിന്റെ ആത്മവിശ്വാസവും ജൂലിയൻ നാഗെൽസ്‌മാൻ കോച്ചായ സംഘത്തിനുണ്ട്‌. സൂപ്പർതാരം ജമാൽ മുസിയാല, കയ്‌ ഹവേർട്‌സ്‌, ഫ്ലോറിയൻ വിറ്റ്‌സ്‌ എന്നിവരടങ്ങുന്ന മുന്നേറ്റനിര മികച്ച ഫോമിലാണ്‌.


ലാറ്റിനമേരിക്കൻ കരുത്തരായ ഇക്വഡോറിനെ പരാജയപ്പെടുത്തിയാണ്‌ ഐവറി കോസ്റ്റ്‌ എത്തുന്നത്‌.


മികച്ച ശാരീരിക ക്ഷമതയും മിന്നൽ വേഗത്തിലുള്ള ക‍ൗണ്ടർ അറ്റാക്കുകളുമാണ്‌ ആഫ്രിക്കൻ സംഘത്തിന്റെ കരുത്ത്‌. ഫ്രാങ്ക്‌ കെസ്സി നയിക്കുന്ന മധ്യനിരയും ഇവാൻ എൻഡിക്കയുടെ നേതൃത്വത്തിലുള്ള പ്രതിരോധവും ജർമനിയ്‌ക്ക്‌ വെല്ലുവിളിയുയർത്തും. ജയിക്കുന്ന ടീം നോക്ക‍ൗട്ട്‌ റ‍ൗണ്ടിലേക്ക്‌ മുന്നേറും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home