Deshabhimani

സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു

Anniversary celebration

തേലത്തുരുത്ത് ചിന്താ തിയറ്റേഴ്സിന്റെ സാംസ്കാരിക സമ്മേളനം 
ഇ ടി ടൈസൺ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 05, 2026, 12:45 AM | 1 min read

പറവൂർ​


തേലത്തുരുത്ത് ചിന്താ തിയറ്റേഴ്സിന്റെ വാർഷികാഘോഷങ്ങൾ സമാപിച്ചു. സാംസ്കാരിക സമ്മേളനം ഇ ടി ടൈസൺ ഉദ്ഘാടനം ചെയ്തു. ചിന്താ തിയറ്റേഴ്സ് പ്രസിഡന്റ്‌ കെ ഒ സുന്ദരേശൻ അധ്യക്ഷനായി.


വിവിധ പുരസ്കാരജേതാക്കളായ സൈനൻ കെടാമംഗലം, ഉഷാധരൻ പുത്തൻവേലിക്കര, സ്മിത ഹരിദാസ്, പിഎസ്‌സി സിവിൽ എക്സൈസ് പരീക്ഷയിൽ രണ്ടാംറാങ്ക് ലഭിച്ച ഇ എസ് സലീഷ്, പെരിയാറിൽ രണ്ട് വിദ്യാർഥികളുടെ ജീവൻ രക്ഷിച്ച എം കെ രവി എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം നൗഫില ഷെമീർ, പി ഒ സുരേന്ദ്രൻ, ബി എ സന്ദീപ്, പി ആർ സത്യൻ, കെ കെ ശശി, ടി കെ ദിലീപ്, പി എസ് സുജിത്ത് എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home