കുരുന്നുകളുടെ പാട്ടും മേളവുമായി അങ്കണവാടി കലോത്സവം

കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ നടന്ന അങ്കണവാടി കലോത്സവം നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ ഉദ്ഘാടനം ചെയ്യുന്നു
കൂത്താട്ടുകുളം
കുരുന്നുകളുടെ പാട്ടും ആട്ടവും കഥപറച്ചിലും മേളവുമായി കൂത്താട്ടുകുളം ഗവ. യുപി സ്കൂൾ അങ്കണവാടി കലോത്സവം. നഗരസഭയിലേയും സമീപ പഞ്ചായത്തുകളിലേയും 50 അങ്കണവാടികളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കാളികളായി.
കളറിങ്, നാടൻപാട്ട്, ആക്ഷൻ സോങ്, കഥപറച്ചിൽ തുടങ്ങിയ മത്സരങ്ങളുണ്ടായി. നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് മനോജ് കരുണാകരൻ അധ്യക്ഷനായി. സണ്ണി കുര്യാക്കോസ്, ജോമി മാത്യു, മർക്കോസ് ഉലഹന്നാൻ, വത്സ സജീവൻ, ലിബി സാബു, ഷാജി ജോർജ്, ടി വി മായ തുടങ്ങിയവർ സംസാരിച്ചു.









0 comments