ad
Deshabhimani

അകപ്പറമ്പ് അങ്കണവാടിയിൽ വെള്ളംകയറി

anganavady

നെടുമ്പാശേരി പഞ്ചായത്തിലെ 111–-ാംനമ്പർ അകപ്പറമ്പ് അങ്കണവാടി 
വെള്ളംകയറിയ നിലയിൽ

വെബ് ഡെസ്ക്

Published on Jul 04, 2026, 01:42 AM | 1 min read

നെടുമ്പാശേരി


പഞ്ചായത്ത് 12–-ാംവാർഡ് സുവർണോദ്യാനത്തിലെ 111–-ാംനമ്പർ അകപ്പറമ്പ് അങ്കണവാടിയിൽ മഴവെള്ളം കയറി. ഇതോടെ 17 കുട്ടികളുള്ള അങ്കണവാടിയുടെ പ്രവർത്തനം തടസ്സപ്പെട്ടു.


സമീപത്തുള്ള പഞ്ചായത്ത് ഗ്രൗണ്ട് മണ്ണിട്ട് നികത്തിയതോടെ മഴവെള്ളം ഒഴുകിപ്പോകാതായി. ഇതോടെയാണ് അങ്കണവാടിയും വഴിയും വെള്ളക്കെട്ടിൽ അമർന്നത്. മഴക്കാല സാംക്രമികരോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ അങ്കണവാടിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയാത്ത അവസ്ഥയാണ്‌.


അങ്കണവാടിയിലും പരിസരത്തുമുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് വാർഡ് അംഗം ലീന അച്ചു അധികൃതരോട് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home