അങ്കമാലി ഉപജില്ലാ കലോത്സവം സമാപിച്ചു

അങ്കമാലി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ കുറ്റിപ്പുഴ ക്രിസ്തു രാജ സ്‌കൂൾ ടീം
അങ്കമാലി
നാലുദിവസങ്ങളിലായി അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിൽ അരങ്ങേറിയ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം ‘തരംഗം 2026’ സമാപിച്ചു. കുറ്റിപ്പുഴ ക്രിസ്തുരാജ ഹൈസ്കൂൾ ഓവറോൾ കിരീടം നേടി. പൊതുവിഭാഗത്തിൽ കിടങ്ങൂർ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂളിനാണ് ഓവറോൾ.
ഹയർസെക്കൻഡറി വിഭാഗത്തിൽ പാറക്കടവ് എൻഎസ്എസ് എച്ച്എസ്എസും ഹൈസ്കൂൾ വിഭാഗത്തിൽ അങ്കമാലി ഹോളിഫാമിലി ഹൈസ്കൂളും ചാന്പ്യൻമാരായി.
യുപി വിഭാഗം അങ്കമാലി ഡി പോൾ ഇംഗ്ലീഷ് മീഡിയം എച്ച്എസും മൂക്കന്നൂർ എസ്എച്ച്ഒഎച്ച്എസും ഒന്നാംസ്ഥാനം പങ്കിട്ടു.
എൽപി വിഭാഗം കാലടി ബിജെബിഎസും വട്ടേക്കാട് നെഹ്‌റു മെമ്മോറിയൽ കോൺവന്റ് സ്കൂളും പങ്കിട്ടു. അറബിക് കലോത്സവം എൽപി വിഭാഗത്തിൽ ചെങ്ങമനാട് ഗവ. എൽപിഎസും കുന്നുകര ഗവ. ജെബിഎസും മേക്കാലടി ജമാ അത്തെ സ്‌കൂളും ഒന്നാംസ്ഥാനം പങ്കിട്ടു.
യുപി, എച്ച്എസ് വിഭാഗത്തിൽ ക്രിസ്തുരാജ് കുറ്റിപ്പുഴ ഒന്നാംസ്ഥാനം നേടി. യുപി സംസ്‌കൃത വിഭാഗത്തിൽ കാലടി ബിഎസ്‌യുപിഎസും എച്ച്എസ് വിഭാഗത്തിൽ കാലടി ബിഎച്ച്എസ്എസും ഓവറോൾ കരസ്ഥമാക്കി. സമാപന സമ്മേളനം മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ റീത്ത പോൾ അധ്യക്ഷയായി. വൈസ് ചെയർമാൻ വിൽസൺ മുണ്ടാടൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സീന പോൾ, ഹോളി ഫാമിലി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ ജോർജ്, അങ്കമാലി ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ലക്‌സി ജോയി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബേബി എം ഗിരിജ എന്നിവർ സംസാരിച്ചു.









0 comments