ad
Deshabhimani

അങ്കമാലിക്ക്‌ വേണം, 
അടിയന്തര ‘ബൈപാസ്‌’

angamaly

പാലിശേരി ഗവ. ഹൈസ്കൂൾ കെട്ടിടം

avatar
വർഗീസ്‌ പുതുശേരി

Published on Feb 08, 2026, 02:42 AM | 1 min read

അങ്കമാലി


അങ്കമാലിക്കാരുടെ മൂന്ന്‌ പതിറ്റാണ്ടായുള്ള ആവശ്യമായ അങ്കമാലി–കുണ്ടന്നൂർ ബൈപാസ്‌ റോജി എം ജോൺ എംഎൽഎ മറന്നെങ്കിലും എൽഡിഎഫ്‌ സർക്കാർ മറന്നില്ല. കിഫ്‌ബി ഫണ്ടിൽനിന്ന്‌ 275 കോടി രൂപയാണ്‌ സർക്കാർ ബൈപാസിനായി അനുവദിച്ചത്‌.


ബാങ്ക് കവല, സിഗ്നൽ ജങ്ഷൻ, അങ്ങാടിക്കടവ് കവല, ടിബി ജങ്ഷൻ എന്നിവിടങ്ങളിൽ ഫ്ലൈ ഓവറുകൾ വേണമെന്ന ആവശ്യത്തോടും എംഎൽഎ പുറംതിരിഞ്ഞു. അങ്കമാലിയുടെ വികസനത്തിന്‌ അടിയന്തര ബൈപാസ്‌ അനിവാര്യമാണെന്നതിലേക്കാണ്‌ ഇതെല്ലാം വിരൽചൂണ്ടുന്നത്‌.


മൂക്കന്നൂർ–പ്ലാച്ചിപ്പാറ–ഏഴാറ്റുംമുഖം റോഡ്‌ നിർമാണം അവസാന ഘട്ടത്തിലാണ്‌. റീബിൽഡ് പദ്ധതിയിൽ ജർമൻ ഫണ്ട് 107 കോടിയാണ് അടങ്കൽ. റോഡ്‌ പൂർത്തിയായാൽ ചാലക്കുടി മേലൂരിൽനിന്ന്‌ തിരിഞ്ഞ്‌ മൂക്കന്നൂർ, കറുകുറ്റി ഭാഗങ്ങളിലേക്ക്‌ എളുപ്പം എത്താം.


42 കോടി ചെലവിൽ കാലടിയിൽ പെരിയാറിന് കുറുകെ നിർമിക്കുന്ന സമാന്തരപാലം പൂർത്തിയാകുന്നു. യുഡിഎഫ് ഭരിക്കുമ്പോൾ ഉമ്മൻചാണ്ടി പാലം പ്രഖ്യാപനം നടത്തിയതൊഴിച്ചാൽ ഒരു കല്ലുപോലും പാലത്തിന്‌ എടുത്തുവച്ചില്ല.

മൂക്കന്നൂർ പഞ്ചായത്തിലെ ചാലിൽ ചിറ നവീകരണത്തിന് 49 ലക്ഷം. പാലിശേരി ഗവ. ഹൈസ്കൂളിന് 6.30 കോടി. അഞ്ചുകോടി രൂപ മുടക്കി കെട്ടിടം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. അങ്കമാലി താലൂക്ക് ആശുപത്രി കെട്ടിടത്തിന്‌ 6.30 കോടി. നായത്തോട് ജി സ്മാരക എച്ച്‌എസ്‌എസിൽ കെട്ടിടം 5.27 കോടി രൂപ മുടക്കി പൂർത്തിയാക്കി മികവിന്റെ കേന്ദ്രമാക്കി. റീബിൽഡ് പദ്ധതിയുടെ 50 ലക്ഷം ചെലവിൽ അങ്കമാലി ബസിലിക്ക അണ്ടാടിക്കടവ് റോഡ്‌ നവീകരണം. വേങ്ങൂർ–കിടങ്ങൂർ റോഡ് വീതികൂട്ടി റീ ടാറിങ്ങിനായി 3.5 കോടി. മഞ്ഞപ്രയിൽ കുടുംബക്ഷേമകേന്ദ്രത്തിന്‌ -10 ലക്ഷം. വേങ്ങൂർ–കിടങ്ങൂർ റോഡും (3.5 കോടി) കറുകുറ്റി–പന്തക്കൽ–ചീനി റോഡും (3 കോടി) വീതികൂട്ടി നിർമിച്ചു. കാലടി, -മലയാറ്റൂർ, ഇല്ലിത്തോട്, -മുളങ്കുഴി റോഡ് വികസനത്തിന്‌ 23 കോടി. അങ്കമാലി,- മഞ്ഞപ്ര, നടുവട്ടം, -മലയാറ്റൂർ റോഡ് വികസനത്തിന്‌ 15 കോടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home