അനീഷിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണം: എസ് ശർമ

അനീഷിന്റെ വസതിയിൽ കുടുംബാംഗങ്ങളെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ സന്ദർശിക്കുന്നു
ആലുവ
വിസാതട്ടിപ്പിനിരയായി മലേഷ്യയിൽവച്ച് ആലുവ കുട്ടമശേരി കണ്ണിയാമ്പിള്ളിക്കുന്നത്ത് അനീഷ് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ആവശ്യപ്പെട്ടു.
അനീഷിന്റെ കുടുംബാംഗങ്ങളെ വസതിയിലെത്തി എസ് ശർമ സന്ദർശിച്ചു. മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആലുവ റൂറൽ എസ്-പിക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കടുത്ത നടപടി എടുക്കാൻ പൊലീസ് തയ്യാറാകണമെന്നും എസ് ശർമ പറഞ്ഞു.
സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, ഏരിയ കമ്മിറ്റി അംഗം കെ എ ബഷീർ, കീഴ്മാട് ലോക്കൽ സെക്രട്ടറി കെ എ രമേശ്, പഞ്ചായത്തംഗം സിനി ഉദയകുമാർ, ടി ആർ രജീഷ്, വി ഇ ഉസ്‌മാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.









0 comments