ad
Deshabhimani

അമോണിയ ചോർച്ച; പരിസരവാസികൾക്ക് അസ്വസ്ഥത

ammonia leak
വെബ് ഡെസ്ക്

Published on Feb 17, 2026, 01:15 AM | 1 min read


പള്ളുരുത്തി

മാസങ്ങൾ അടച്ചിട്ടശേഷം പ്രവർത്തനം തുടങ്ങാനിരിക്കെ ഇടക്കൊച്ചിയിൽ മത്സ്യസംസ്കരണ കയറ്റുമതി സ്ഥാപനത്തിൽ അമോണിയ ചോർച്ച. കുമ്പളം ഫെറിക്കുസമീപം എസ്എച്ച് മറൈൻ എന്ന സ്ഥാപനത്തിലാണ് ചോർച്ച ഉണ്ടായത്. ഇതേത്തുടർന്ന് പരിസരവാസികളിൽ നിരവധിപേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന എത്തി വെള്ളം പമ്പ് ചെയ്ത്‌ അമോണിയ നിർവീര്യമാക്കി. വാൽവ് തകരാറാണ് ചോർച്ചയ്ക്ക് കാരണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home