ആംബുലൻസ് മറിഞ്ഞു; ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു

ഊന്നുകല്ലിനുസമീപം നിയന്ത്രണംവിട്ട് പാടത്തേക്ക് ആംബുലൻസ് മറിഞ്ഞനിലയിൽ
കവളങ്ങാട്
ഊന്നുകൽ - വെങ്ങല്ലൂർ സംസ്ഥാനപാതയിൽ ഊന്നുകല്ലിനുസമീപം നിയന്ത്രണംവിട്ട ആംബുലൻസ് പാടത്തേക്ക് മറിഞ്ഞു. രോഗിയെ ആശുപത്രിയിലാക്കി രാജക്കാടിന് മടങ്ങിവരവെ ഞായർ വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്.
ഡ്രൈവർമാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല. എതിരെവന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് പാടത്തേക്ക് മറിയുകയായിരുന്നു.










0 comments