അമലഭവനിൽ ശീതീകരിച്ച ബ്ലോക്കുകൾ തുറന്നു

അമലഭവൻ പാലിയേറ്റീവ് ഹോസ്‌പിറ്റലിൽ ശീതീകരിച്ച ക്യൂബ് ബ്ലോക്കുകൾ തുറന്നതിന്റെ ഉദ്‌ഘാടനം ജോർജ് ഡൊമനിക് നിർവഹിക്കുന്നു
അങ്കമാലി
പീച്ചാനിക്കാട് ഐക്യാട്ടുകടവിൽ പ്രവർത്തിക്കുന്ന അമലഭവൻ പാലിയേറ്റീവ് ഹോസ്‌പിറ്റലിന്റെ രണ്ടാംഘട്ടത്തിലെ ശീതീകരിച്ച 20 ക്യൂബ് ബ്ലോക്കുകൾ തുറന്നു. സിഎഎഫ്എസ് മാനേജിങ് ഡയറക്ടർ ജോർജ് ഡൊമനിക് ഉദ്‌ഘാടനം ചെയ്തു. അമലഭവൻ പ്രസിഡന്റ് ജോർജ് കുര്യൻ പാറയ്ക്കൽ അധ്യക്ഷനായി. അഡ്മിനിസ്ട്രേറ്റർ ആന്റു പെരുമായൻ, നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, എയിംസ് ഡയറക്ടർ ഫാ. ജൂലിയസ്, ജനറൽ സെക്രട്ടറി ജോർജ് പടയാട്ടിൽ,
ഡാന്റി ജോസ് കാച്ചപ്പിള്ളി, നഗരസഭ വൈസ് ചെയർമാൻ വിൽസൺ മുണ്ടാടൻ എന്നിവർ സംസാരിച്ചു. പൂർണമായും ശീതീകരിച്ച് സോളാറിൽ പ്രവർത്തിക്കുന്ന പുതിയ യൂണിറ്റിൽ, ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൂട്ടിരിപ്പുകാരില്ലാതെ രോഗികളെ പരിചരിക്കാനാകുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.











0 comments