തലങ്ങും വിലങ്ങും മഴക്കുഴികൾ
ദേശീയപാതയിൽ യാത്രയ്ക്ക് കടമ്പയേറെ

വെള്ളം കയറിയതോടെ ദേശീയപാത മാരാരിക്കുളം വടക്ക് പഞ്ചായത്തിനു സമീപം അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
കഞ്ഞിക്കുഴി
കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ദേശീയപാതിയിലെ യാത്ര വീണ്ടും ദുരിതത്തില്‍. റോഡില്‍ ഓരോ നൂറു മീറ്ററിന് ഇടയിലും നിരവധി കുഴികൾ രൂപപ്പെട്ടു. വലുതും ചെറുതുമായ കുഴികള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണിയുയര്‍ത്തു കയാണ്. മഴ വെള്ളം നിറഞ്ഞതിനാൽ കുഴികളുടെ വലിപ്പം തിരിച്ചറിയാനാകുന്നില്ല. വാഹനങ്ങൾ കുഴികളില്‍ വീണ് മറിയുന്നത് പതിവാണ്. പ്രധാന ജങ്ഷനുകളിലെ റോഡുകളെല്ലാം കുഴികൾ നിറഞ്ഞു. പതിനൊന്നാം മൈൽ, തിരുവിഴ കണിച്ചുകുളങ്ങര, കഞ്ഞിക്കുഴി തുടങ്ങിയയിടങ്ങളില്‍ റോഡുകളില്‍ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. കൂടാതെ അശാസ്ത്രീയമായ കാണ നിർമാണവും പാതയില്‍ വെള്ളക്കെട്ടുണ്ടാക്കിട്ടുണ്ട്. എല്ലാം സദാസമയവും പാതയില്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്തിന് വടക്കുവശത്തെ വെള്ളക്കെട്ട് രൂക്ഷമായതോടെ റോഡ് പൊളിച്ച് വെള്ളം പമ്പ് ചെയ്‌താണ് താല്‍ക്കാലിക പരിഹാരമൊരുക്കിയത്. റോഡ് പൊളിച്ചതിനാൽ ഇവിടെ വലിയ ഗതാഗതക്കുരുക്കാണ് . കഴിഞ്ഞ ദിവസം മരം കയറ്റി വന്ന വാഹനം കുഴിയിലേക്ക് താഴ്ന്ന് ഏറെ സമയം ഗതാഗതം തടസപ്പെടുത്തി. പലയിടങ്ങളിലും റോഡ് വെള്ളത്തിലായതോടെ വാഹനങ്ങൾ കുഴികളില്‍ താഴുകയാണ്. വലിയ പ്രയാസമുള്ളയിടത്ത് ദേശീയപാത നിര്‍മാണ ചുതലയുള്ളവര്‍ താല്ക്കാലികമായി കുഴികൾ അടയ്‌ക്കുന്നുണ്ടെങ്കിലും മഴയില്‍ വെള്ളംകയറി വീണ്ടും വലിയ കുഴികളാകുന്നു. ബന്ധപ്പെട്ടവര്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ദേശീയപാതിയിലെ യാത്ര ഇനിയും ദുഷ്കരമാകും.











0 comments