Deshabhimani

അറ്റകുറ്റപ്പണി പൂർത്തിയാക്കി; ആലുവ പാലം ഇന്ന്‌ തുറക്കും

aluva bridge

അറ്റകുറ്റപ്പണി പൂർത്തിയാക്കി വ്യാഴാഴ്‌ച ഗതാഗതത്തിന് തുറക്കുന്ന 
ആലുവ മാർത്താണ്ഡവർമ പാലം

വെബ് ഡെസ്ക്

Published on Nov 05, 2026, 02:08 AM | 1 min read

അലുവ


അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരുന്ന ദേശീയപാതയിലെ ആലുവ മാർത്താണ്ഡവർമ പാലം പണികൾ പൂർത്തിയാക്കി വ്യാഴം രാവിലെ ആറിന് തുറക്കും. 10 ദിവസത്തെ അറ്റകുറ്റപ്പണിക്കായാണ് അടച്ചത്. എന്നാൽ പണികൾ രണ്ടുദിവസം മുമ്പേ പൂർത്തിയായതിനെ തുടർന്നാണ് നേരത്തെ തുറക്കാൻ തീരുമാനിച്ചത്. എ വൺ, പി വൺ, പി ടു, എ ടു, എന്നിങ്ങനെ ഗർഡറുകൾ തമ്മിലുള്ള നാല് ജോയിന്റുകളിലും പുതിയ എക്സ്പാൻഷൻ ജോയിന്റുകൾ സ്ഥാപിച്ച് കോൺക്രീറ്റ്‌ ചെയ്‌തു. അതിവേഗത്തിൽ ഉറയ്‌ക്കുന്ന മൈക്രോ കോൺക്രീറ്റിങ്ങാണ് ചെയ്തത്. എക്സ്പാൻഷൻ ജോയിന്റുകൾക്കിടയിൽ റബ്ബർ ബുഷും ഘടിപ്പിച്ചു.


പാലത്തിന്റെ ഷോക്ക് അബ്സോർബറുകളിൽ ഗ്രീസിടുന്ന ജോലികളും ആർച്ചിലെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി. ഇതോടൊപ്പം അറ്റകുറ്റപ്പണി നടത്തിയ ദേശം പാലത്തിന്റെ ജോലികളും പൂർത്തിയായി. രണ്ടുദിവസത്തിനകം ദേശം പാലവും തുറക്കും. പാലങ്ങൾ അടച്ചതോടെ ആലുവയിലും ദേശീയപാതയിലും അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ്. മണിക്കൂറുകൾ കാത്തുകിടന്നാണ് വാഹനങ്ങൾ പാലം കടക്കുന്നത്. മാർത്താണ്ഡവർമ പാലത്തിന് സമാന്തരമായുള്ള പുതിയ പാലത്തിലൂടെയാണ് വാഹനങ്ങൾ ഇരുവശത്തേക്കും പോകുന്നത്. ആദ്യ ദിവസത്തെ കുരുക്കിനുശേഷം ആളുകൾ ആലുവ പട്ടണത്തിലൂടെയുള്ള യാത്ര ഉപേക്ഷിച്ചു. ഇതോടെ ആലുവ പട്ടണം പല സമയത്തും വിജനമായി കിടക്കുന്ന അവസ്ഥയിലായി. പാലം വീണ്ടും തുറക്കുന്നതോടെ വലിയരീതിയിൽ വാഹനങ്ങൾ വീണ്ടും എത്തും. എന്നാൽ പതിവായുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home