ad
Deshabhimani

സ്‌കൂട്ടർ യാത്രയ്ക്കിടെ മദ്യപാനം; 
ദൃശ്യങ്ങൾ പുറത്ത് ​

Alcoholism

ഓടുന്ന സ്കൂട്ടറിൽ ഇരുന്ന് മദ്യപിക്കുന്ന യാത്രികന്‍

വെബ് ഡെസ്ക്

Published on Jul 11, 2026, 02:28 AM | 1 min read

കാക്കനാട്


സീപോർട്ട്- എയർപോർട്ട് റോഡിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ ഇരുന്ന് യാത്രികർ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസും മോട്ടോർ വാഹനവകുപ്പും അന്വേഷണം ആരംഭിച്ചു.


ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പൊലീസും എറണാകുളം ആർടിഒ എൻഫോഴ്സ്മെന്റും അന്വേഷണം നടത്തുന്നത്. ദൃശ്യങ്ങളിലുള്ള സ്‌കൂട്ടറും യാത്രക്കാരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. കഴിഞ്ഞദിവസം രാത്രിയിൽ സീപോർട്ട് എയർപോർട്ട് റോഡിലൂടെയായിരുന്നു മദ്യപസംഘത്തിന്റെ അപകടകരമായ സ്കൂട്ടർ യാത്ര. പിന്നാലെ വന്ന കാർ യാത്രക്കാരാണ്‌ ദൃശ്യം പകർത്തിയത്‌.


ഒരു സ്‌കൂട്ടറിൽ മൂന്നുപേരാണ് സഞ്ചരിച്ചിരുന്നത്. ഇതിൽ ഏറ്റവും പിന്നിലിരുന്നയാൾ കുപ്പിയിൽനിന്ന് മദ്യം കഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുടർന്ന് ഇയാൾ ഒപ്പമുള്ള മറ്റുള്ളവർക്കും മദ്യം പകർന്നുനൽകുന്നുണ്ട്. വീഡിയോയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യക്തമല്ല. അതിനാൽ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നമ്പർ തെളിച്ചെടുക്കാനാണ് പൊലീസ്‌ ശ്രമിക്കുന്നത്. ഇതോടൊപ്പം റോഡിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home