ആഗോള അയ്യപ്പസംഗമത്തിന് ആലങ്ങാട് യോഗവും

കളമശേരി
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പമ്പാ മണപ്പുറത്ത് ശനിയാഴ്ച നടക്കുന്ന ആഗോള അയ്യപ്പ മഹാസംഗമത്തിലേക്ക് ആലങ്ങാട് യോഗവുമെത്തും. ഇതുസംബന്ധിച്ച ക്ഷണക്കത്ത് ദേവസ്വം ബോർഡിനുവേണ്ടി ഡെപ്യൂട്ടി ദേവസ്വം കമീഷണർ ഗണേശ്വരൻ പോറ്റി യോഗം ഭാരവാഹികൾക്ക് കൈമാറി.
ശബരിമലയുമായി വളരെയടുത്ത ബന്ധമാണ് ആലങ്ങാട് യോഗത്തിനുള്ളത്. മകരവിളക്കിന് മുന്നോടിയായി നടക്കുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ആലങ്ങാട്, അമ്പലപ്പുഴ യോഗങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. പന്തളത്ത് രാജാവ് ആലങ്ങാട് യോഗത്തിന് സമ്മാനിച്ചതെന്ന് കരുതുന്ന, വെള്ളിയിൽ തീർത്ത അയ്യപ്പ ഗോളകയും കൊടിക്കൂറയുമായാണ് ആലങ്ങാട് സംഘം പേട്ട തുള്ളാനെത്തുന്നത്. ആലങ്ങാട് യോഗം രക്ഷാധികാരി ശ്രീകുമാർ ചെമ്പോല, പ്രസിഡന്റ് സജീവ് കുമാർ, സെക്രട്ടറി രാജീവ് എരുമക്കാട്, ഭാരവാഹികളായ കെ പി മുകുന്ദകുമാർ, അശോകൻ കരുമാല്ലൂർ എന്നിവർ സംഗമത്തിൽ പങ്കെടുക്കും.









0 comments