കാലാവസ്ഥ നിരീക്ഷണത്തിന് കുഞ്ഞൻ ഉപകരണവുമായി അക്ഷയ്

അക്ഷയ്-രാജ് രൂപകൽപ്പനചെയ്ത ഉപകരണം
കാലടി
കാലാവസ്ഥാ നിരീക്ഷണത്തിന് കുഞ്ഞൻ ഉപകരണം വികസിപ്പിച്ച് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥി പി ആർ അക്ഷയ് രാജ്. 3.5 സെന്റിമീറ്റർ ഉയരവും 3.2 സെന്റിമീറ്റർ വീതിയുമുള്ള ഉപകരണം പോക്കറ്റിലിട്ട് കൊണ്ടുനടക്കാം.
താപനില, ഈർപ്പം, അന്തരീക്ഷമർദം, കാർബൺ മോണോക്സൈഡ് നില എന്നിവ ഉപകരണം തത്സമയം വിശകലനം ചെയ്യും.
വാഹനങ്ങളിലെ എസി സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ കാർബൺ മോണോക്‌സൈഡിന്റെ അളവ് അപകടകരമായ നിലയിലെത്തിയാൽ അലാംമുഴക്കി മുന്നറിയിപ്പ് നൽകുന്ന സംവിധാനവുമുണ്ട്. ‘ഹോം അസിസ്റ്റന്റ് റോബോട്ട്’ എന്ന ആശയത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
അക്ഷയ് രാജ്
എറണാകുളം വടുതല സ്വദേശിയായ അക്ഷയ് രാജ് ആദിശങ്കരയിലെ മൂന്നാംവർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് വിദ്യാർഥിയാണ്.









0 comments