ad
Deshabhimani

"അക്ഷയമന്ത്രം' നാടകത്തിന്റെ ആദ്യ രംഗാവതരണം നടന്നു

Akshaya Mantra

മിഡാക് കൾച്ചറൽ സൊസൈറ്റിയുടെ നാടകമായ "അക്ഷയമന്ത്ര'ത്തിന്റെ 
ആദ്യ രംഗാവതരണം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ അവതരിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jul 13, 2026, 01:24 AM | 1 min read

കൊച്ചി


മലയാള ഡബ്ബിങ് കലാകാരന്മാരുടെ സംഘടന മിഡാക്കിന്റെ സാംസ്കാരികവിഭാഗമായ മിഡാക് കൾച്ചറൽ സൊസൈറ്റിയുടെ നാടകം ‘അക്ഷയമന്ത്ര'ത്തിന്റെ ആദ്യ രംഗാവതരണം ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം പ്രസിഡന്റ് പി പ്രകാശ് ഉദ്ഘാടനം ചെയ്തു.


മിഡാക് പ്രസിഡന്റ് ബെന്നി എബ്രഹാം അധ്യക്ഷനായി. ടി ജി രവികുമാർ, ഷെർളി സോമസുന്ദരൻ, ടോജി ക്രിസ്റ്റി, പ്രവീൺ ഹരിശ്രീ, ജി വേണുഗോപാൽ, കെ എസ് പ്രശാന്ത് എന്നിവർ സംസാരിച്ചു. രാമപുരത്ത് വാര്യരുടെ ജീവിതമാണ് നാടകത്തിന്റെ പ്രമേയം. രചനയും സംവിധാനവും പി വൈ ജോസാണ് നിർവഹിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home