ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ്
കൂത്താട്ടുകുളം, പിറവം ഉപജില്ലാ സംഘാടകസമിതിയായി

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് -െഫസ്‌റ്റ് പിറവം ഉപജില്ലാ സംഘാടകസമിതി രൂപീകരണയോഗം മുൻ നഗരസഭ ഉപാധ്യക്ഷൻ കെ പി സലിം ഉദ്ഘാടനം ചെയ്യുന്നു
കൂത്താട്ടുകുളം
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് കൂത്താട്ടുകുളം ഉപജില്ലാ സംഘാടകസമിതി നഗരസഭ പ്രതിപക്ഷനേതാവ് സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാല പ്രസിഡന്റ് സി എൻ പ്രഭകുമാർ അധ്യക്ഷനായി. ഷൈജു ജോൺ, ടി വി മായ, ഷിൻസി പൗലോസ്, എൽദോ ജോൺ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സണ്ണി കുര്യാക്കോസ് (ചെയർമാൻ), ഫെബീഷ് ജോർജ്, അരുൺ അശോകൻ, ഷാജി ജോൺ (വൈസ് ചെയർമാൻമാർ), ഷൈജു ജോൺ (കൺവീനർ), ഏലിയാസ് ജോൺ, എൽദോ ജോൺ (ജോയിന്റ് കൺവീനർമാർ). സ്കൂൾതല മത്സരങ്ങളുടെ ഉപജില്ലാ ഉദ്ഘാടനം ആറൂർ ഗവ. ഹൈസ്കൂളിലും ഉപജില്ലാ മത്സരം കൂത്താട്ടുകുളം ഗവ. യുപി സ്കൂളിലും നടക്കും.
പിറവം
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് -െഫസ്‌റ്റ് പിറവം ഉപജില്ലാ സംഘാടകസമിതി മുൻ നഗരസഭ ഉപാധ്യക്ഷൻ കെ പി സലിം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി സോമൻ വല്ലയിൽ അധ്യക്ഷനായി.
കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എലിയാസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. എം എ അനിൽകുമാർ, ജേക്കബ് പോൾ, ഷാജി ജോർജ്, എ വി വിനോദ്, ശ്രീരാജ് ഓണക്കൂർ, എൽദോ ജോൺ എന്നിവർ സംസാരിച്ചു.
സ്കൂൾതല മത്സരങ്ങളുടെ ഉപജില്ലാ ഉദ്ഘാടനം വെളിയനാട് ഗവ. യുപി സ്കൂളിലും, ഉപജില്ലാമത്സരം പിറവം എംകെഎം ഹയർ സെക്കൻഡറി സ്കൂളിലും നടക്കും. ഭാരവാഹികൾ: കെ പി സലിം (ചെയർമാൻ), സോമൻ വല്ലയിൽ, സി കെ പ്രകാശ്, ഏലിയാസ് മാത്യു, എൽ മാഗി (വൈസ് ചെയർമാൻമാർ), എം എ അനിൽകുമാർ, ശ്രീരാജ് ഓണക്കൂർ (കൺവീനർ), എം എ നൈനാർ (ജോയിന്റ് കൺവീനർ).










0 comments