അക്ഷരമുറ്റം ഉപജില്ലാ സംഘാടകസമിതി രൂപീകരിച്ചു

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് പെരുന്പാവൂർ ഉപജില്ലാ സംഘാടകസമിതി രൂപീകരണ യോഗം പി സി ബാബു ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് പെരുമ്പാവൂർ ഉപജില്ലാ സംഘാടകസമിതി രൂപീകരണ യോഗം സിപിഐ എം വെസ്റ്റ് ലോക്കൽ സെക്രട്ടറി പി സി ബാബു ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ അധ്യക്ഷനായി. ആർ പ്രീത, ജിജീഷ് പോൾ, പി ബി ബിജു, ഇ കെ ഇഖ്ബാൽ, സി വി ജിന്ന, കെ ഇ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: സി എം അബ്ദുൽ കരീം (ചെയർമാൻ), ജി ആനന്ദകുമാർ, ആർ പ്രീത, വി പി ബാബു (വൈസ് ചെയർമാൻമാർ), അരുൺ ജോർജ് (കൺവീനർ), പി സി ബാബു, പി ബിജു, സി വി ജിന്ന, കെ എൻ മഹേഷ് (ജോയിന്റ് കൺവീനർമാർ).
സ്കൂൾതല മത്സരങ്ങളുടെ ഉപജില്ലാതല ഉദ്ഘാടനം പൂനൂർ ഗവ. എൽപി സ്കൂളിൽ വാർഡ് അംഗം പി കെ നിനിൻ കുമാർ നിർവഹിക്കും.










0 comments