കോൺഗ്രസിലെ ഗ്രൂപ്പ് പോര്
കൈനകരി പഞ്ചായത്ത് പ്രസിഡന്റിനെ പൂട്ടിയിട്ടു

പ്രസിഡന്റ് ധന്യ വിനോദ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ

സ്വന്തം ലേഖകൻ
Published on Sep 08, 2026, 01:51 AM | 1 min read
തകഴി
കോൺഗ്രസിനുള്ളിലെ അധികാര തർക്കവും ഗ്രൂപ്പ് പോരും രൂക്ഷമായതോടെ കോൺഗ്രസുകാരിയായ വനിതാപഞ്ചായത്ത് പ്രസിഡന്റിനെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് വൈസ് പ്രസിഡന്റും ചേർന്ന് മുറിയിൽ പൂട്ടിയിട്ടു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ധന്യാ വിനോദിനെയാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ഡി രവി എന്നിവരുടെ നേതൃത്വത്തിൽ പൂട്ടിയിട്ടത്. തിങ്കൾ പകൽ രണ്ടേോടെയാണ് സംഭവം.
മുറിയിൽ പൂട്ടിയിട്ട ശേഷം കേട്ടാൽ അറയ്ക്കുന്ന അസഭ്യവും വിളിച്ചു. അതിക്രമത്തിനിടെ ബോധംകെട്ടുവീണ പഞ്ചായത്ത് പ്രസിഡന്റിനെ ഉടൻ ആലപ്പുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിൽ നിന്നും നെടുമുടി പൊലീസിന് ഇൻറ്റിമേഷൻ നൽകിയിട്ടുണ്ട്. പ്രസിഡന്റിന്റെ വിശദമായ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തുമെന്നും അതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറയുന്നു.









0 comments