പാഴൂരിൽ പഞ്ചാരിമേളം അരങ്ങേറ്റം

പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ പാഴൂർ ഉണ്ണി ചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ചെണ്ടമേളം അരങ്ങേറ്റം
പിറവം
പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറ്റം നവ്യാനുഭവമായി. എട്ടുമുതൽ 55 വയസ്സുവരെയുള്ള പത്തുപേരാണ് പഞ്ചാരികൊട്ടി അരങ്ങേറിയത്. പാഴൂർ ഉണ്ണി ചന്ദ്രന്റെ ശിക്ഷണത്തിലാണ് ചെണ്ടമേളം അഭ്യസിച്ചത്.
അഭിനവ് പ്രദീപ് കുമാർ, ശ്രീഹർഷ് വിനോദ് എന്നിവരാണ് സംഘത്തിലെ ഏറ്റവും പ്രായംകുറഞ്ഞവർ. ആമ്പല്ലൂർ പഞ്ചായത്ത് അസിസ്‌റ്റന്റ് സെക്രട്ടറി തെക്കൻ പറവൂർ സ്വദേശി രാജേഷ്‌കുമാറാണ് (55) മുതിർന്ന ചെണ്ടക്കാരൻ. കേരള സംഗീതനാടക അക്കാദമി അധ്യക്ഷൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മന്ത്രി അനൂപ് ജേക്കബ്, ഫ്രാൻസിസ് ജോർജ് എംപി എന്നിവർ മുഖ്യാതിഥിയായി. ക്ഷേത്രം മേൽശാന്തി മനോജ് നമ്പൂതിരി ദീപം തെളിച്ചു.










0 comments