ad
Deshabhimani

ഒഴുക്കിൽപ്പെട്ടവരെ 
രക്ഷിച്ച ഷാജിയെ ആദരിച്ചു

shaji

മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ടവരെ രക്ഷിച്ച പി ആർ ഷാജിയെ 
സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു പൊന്നാട അണിയിക്കുന്നു

വെബ് ഡെസ്ക്

Published on Sep 08, 2026, 02:05 AM | 1 min read

മൂവാറ്റുപുഴ


കുളിക്കുന്നതിനിടെ മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ടവരെ രക്ഷിച്ച മൂവാറ്റുപുഴ വെള്ളൂർക്കുന്നം പേന്തിട്ടയിൽ വീട്ടിൽ പി ആർ ഷാജിയെ സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു പൊന്നാട അണിയിച്ച് ആദരിച്ചു. വെള്ളൂർക്കുന്നത്തുള്ള ഷാജിയുടെ കട്ടപ്പ റസ്റ്റോറന്റിലെത്തിയാണ് ആദരിച്ചത്. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ജി അനിൽകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായി.


കഴിഞ്ഞ ഞായർ പകൽ 11ഓടെ വെള്ളൂർക്കുന്നത്തെ പുളിയ്ക്കൽ കടവിലാണ് സംഭവം.


പേഴക്കാപ്പിള്ളിയിൽനിന്നുള്ള കുടുംബം പുഴയിൽ കുളിക്കാൻ എത്തിയപ്പോൾ നാലരവയസ്സുകാരി പുഴയിൽ വീണു. രക്ഷിക്കാനിറങ്ങിയ മാതൃസഹോദരൻ നിസാറും ഭാര്യയും ഒഴുക്കിൽപ്പെട്ടു. ഇവിടെ കുളിക്കാൻ എത്തിയ ഷാജിയാണ് മൂന്നുപേരെയും രക്ഷപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home