ad
Deshabhimani

തൊണ്ടിവാഹനങ്ങൾ നീക്കണം

പാറശാല സ്റ്റേഷനുസമീപം പിടിച്ചിട്ടിരിക്കുന്ന തൊണ്ടിവാഹനങ്ങൾ

പാറശാല സ്റ്റേഷനുസമീപം പിടിച്ചിട്ടിരിക്കുന്ന തൊണ്ടിവാഹനങ്ങൾ

വെബ് ഡെസ്ക്

Published on Sep 08, 2026, 01:47 AM | 1 min read

പാറശാല

പാറശാല പൊലീസ് സ്റ്റേഷനിലെ തൊണ്ടിവാഹനങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം. വിവിധ കേസുകളിലായി പിടികൂടിയ വാഹനങ്ങൾ സ്റ്റേഷനിലേക്കുള്ള റോഡരികിലാണ്‌ വർഷങ്ങളായി ഇട്ടിരിക്കുന്നത്. വില്ലേജ് ഓഫീസ്, മൃഗാശുപത്രി, ഹോമിയോ ആശുപത്രി, പിഡബ്ല്യുഡി ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ഇതുവഴിയാണ്‌ പോകേണ്ടത്‌. പലപ്പോഴും സ്റ്റേഷനിലും മറ്റ് സ്ഥാപനങ്ങളിലും എത്തുന്നവരുടെ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്‌. തൊണ്ടി വാഹനങ്ങളിൽനിന്ന് മോഷണവും നടന്നിട്ടുണ്ട്. സമയബന്ധിതമായി നിയമനടപടികൾ പൂർത്തിയാക്കാത്തതിനാൽ ലക്ഷക്കണക്കിന് രൂപയുടെ വാഹനങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home