പട്രോളിങ്ങിനും പൊലീസുകാരില്ലാതെ മാരായമുട്ടം സ്റ്റേഷൻ

വെള്ളറട
ആവശ്യത്തിന് പൊലീസുകാരില്ലാത്തതോടെ മാരായമുട്ടം സ്റ്റേഷൻ പ്രവർത്തനം പ്രതിസന്ധിയിൽ. സ്റ്റേഷന്റെ ക്രമസമാധാന പാലനവും കേസ് അന്വേഷണങ്ങളും അവതാളത്തിലായ അവസ്ഥയിലാണ്. 18 ഉദ്യോഗസ്ഥർ മാത്രമാണ് സ്റ്റേഷനിലുള്ളത്. സ്റ്റേഷന്റെ ചുമതലയുള്ള സർക്കിൾ ഇൻസ്പെക്ടർക്ക് വെള്ളറട സ്റ്റേഷന്റെ അധികചുമതലകൂടി നൽകി. ഇതോടെ മാരായമുട്ടത്ത് സിഐയുടെ പൂർണസമയ സേവനം ലഭിക്കുന്നുമില്ല. പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ ഔദ്യോഗിക പരിശീലനത്തിലുമാണ്. 2022ൽ ഇരുപത്തഞ്ചിലധികം ഉദ്യോഗസ്ഥരുണ്ടായിരുന്ന സ്‌റ്റേഷനിലാണ് ഇൗ അവസ്ഥ. പ്രദേശത്ത് ലഹരി ഉപയോഗം, അടിപിടി, മോഷണം തുടങ്ങി വിവിധ കേസുകളുടെ എണ്ണത്തിൽ വലിയ വർധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. കേസുകൾ പെരുകുമ്പോഴും അന്വേഷണം നടത്താനോ രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കാനോ ആവശ്യത്തിന് പൊലീസുകാരില്ല. കടുത്ത ജോലിഭാരം കാരണം നിലവിലുള്ള ഉദ്യോഗസ്ഥരും ബുദ്ധിമുട്ടിലാണ്.









0 comments