‘ദേശാഭിമാനി അക്ഷരമുറ്റം’ തുടങ്ങി

ഗവ. സർവന്റ്‌സ് സഹകരണ സംഘം പെരുമ്പാവൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ തുടങ്ങിയ ‘അക്ഷരമുറ്റം’ പദ്ധതി എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ എം രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
ഗവ. സർവന്റ്‌സ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ അക്ഷരമുറ്റം പദ്ധതി തുടങ്ങി. എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ എം രാജേഷ് ഒമ്പതാം ക്ലാസ് വിദ്യാർഥിനി അനിഖ മുഹമ്മദ് ബാബുവിന് പത്രത്തിന്റെ കോപ്പി നൽകി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം വിനു അധ്യക്ഷനായി.
എഴുത്തുകാരി തസ്മിൻ ഷിഹാബ്, സംഘം അസിസ്റ്റന്റ് സെക്രട്ടറി പാർവതി വേണുഗോപാൽ, വി വി അരുൺജിത്ത്, വി എച്ച് ശ്രീതു, ഇ കെ ഇക്ബാൽ എന്നിവർ സംസാരിച്ചു.









0 comments