ad
Deshabhimani

ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി

AKSHARAMUTTAM

കൊമ്പനാട് ഗവ. യുപി സ്കൂളിൽ ആരംഭിച്ച ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി ക്രാരിയേലി സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ ജി ജയരാജ്, 
വിദ്യാർഥിനി എം എസ് അതുല്യയ്ക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 23, 2026, 01:54 AM | 1 min read

പെരുമ്പാവൂർ


കൊമ്പനാട് ഗവ. യുപി സ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി തുടങ്ങി. ക്രാരിയേലി സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ ജി ജയരാജ് സ്കൂൾ വിദ്യാർഥിനി എം എസ് അതുല്യയ്ക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ അഭിലാഷ് അനിരുദ്ധൻ അധ്യക്ഷനായി.


പ്രധാനാധ്യാപിക കെ എൻ സുധ, ബാങ്ക് വൈസ് പ്രസിഡന്റ് സാബു കെ വർഗീസ്, സെക്രട്ടറി വിഷ്ണു എം കുമാർ, ഭരണസമിതിയംഗം ടി പി രവി, ദേശാഭിമാനി ഏരിയ ലേഖകൻ ഇ കെ ഇക്ബാൽ എന്നിവർ സംസാരിച്ചു.


ക്രാരിയേലി സെന്റ് മേരീസ് ഹൈസ്കൂൾ, വേങ്ങൂർ മാർ കൗമ ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിലും ക്രാരിയേലി സഹകരണ ബാങ്ക് ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതിയുടെ ഭാഗമായി പത്രം സ്പോൺസർ ചെയ്ത് വിതരണം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home