മുളന്തുരുത്തി ഗവ. എച്ച്‌എസ്‌എസിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി

മുളന്തുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി കണയന്നൂർ കാർഷിക ഗ്രാമവികസന ബാങ്ക് സെക്രട്ടറി സന്ധ്യ ആർ മേനോൻ ഉദ്ഘാടനം ചെയ്യുന്നു
മുളന്തുരുത്തി
മുളന്തുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതിക്ക് തുടക്കമായി. കണയന്നൂർ കാർഷിക ഗ്രാമവികസന ബാങ്കിന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതി സെക്രട്ടറി സന്ധ്യ ആർ മേനോൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ലതിക അനിൽ അധ്യക്ഷയായി.
സിപിഐ എം ലോക്കൽ സെക്രട്ടറി പി ഡി രമേശൻ, കെ എ ജോഷി, പ്രൊഫ. എം വി ഗോപാലകൃഷ്ണൻ, പി എസ് സിജു, ആദർശ് എം സുരേഷ്, പ്രിൻസിപ്പൽ ജി ഉല്ലാസ്, പ്രധാനാധ്യാപിക മായദേവി എന്നിവർ സംസാരിച്ചു.










0 comments