‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി തുടങ്ങി

കൊട്ടുവള്ളിക്കാട് എച്ച്എംവൈഎസ് എച്ച്എസ്എസിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ് ഉദ്ഘാടനം ചെയ്യുന്നു
മൂത്തകുന്നം
‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതിക്ക് കൊട്ടുവള്ളിക്കാട് എച്ച്എംവൈഎസ് എച്ച്എസ്എസിൽ തുടക്കമായി. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ് ഉദ്ഘാടനം ചെയ്തു. ചെട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ എസ് ഹരിദാസ് അധ്യക്ഷനായി.
സിപിഐ എം മൂത്തകുന്നം ലോക്കൽ സെക്രട്ടറി പി ഡി രാജീവ്, സ്കൂൾ പ്രിൻസിപ്പൽ കെ ആർ ശ്രീജ, പ്രധാനാധ്യാപകൻ കെ പി മനോജ്, സ്കൂൾ മാനേജർ പി ബി സാംബശിവൻ, പിടിഎ പ്രസിഡന്റ് യു ബി ദിനു, വി ദിലീപ്കുമാർ, സി എസ് ജിനി, എം എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു. ചെട്ടിക്കാട് സഹകരണ ബാങ്കാണ് സ്കൂളിലേക്ക് പത്രങ്ങൾ സംഭാവന ചെയ്തത്.










0 comments