ജാതികർഷക കാർഷിക സെമിനാർ: സ്വാഗതസംഘമായി

കർഷകസംഘം ജില്ലാ സെമിനാറിന്റെ സ്വാഗതസംഘ രൂപികരണയോഗം സംഘം ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ കെ ഷിബു ഉദ്ഘാടനം ചെയ്യുന്നു
കാലടി
ജില്ലയിലെ ജാതികർഷകർ നേരിടുന്ന പ്രശ്നങ്ങൾ മുൻനിർത്തി കേരള കർഷകസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിന്റെ സ്വാഗതസംഘം രൂപീകരിച്ചു.
യോഗം കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കെ ഷിബു ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി വി തോമസ് അധ്യക്ഷനായി. സംഘം ഏരിയ സെക്രട്ടറി പി അശോകൻ, സി എൻ മോഹനൻ, കെ വൈ വർഗീസ്, പി എൻ അനിൽകുമാർ, ബേബി കാക്കശേരി, എം എൽ ചുമ്മാർ, ലിപ്സൻ പാലേലി എന്നിവർ സംസാരിച്ചു.











0 comments